Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Falling Into Sea

Thrissur

വ​ഞ്ചി​യി​ൽനി​ന്നു തെ​റി​ച്ച് ക​ട​ലി​ൽ​വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

ചാ​വ​ക്കാ​ട്: മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തി​രി​ച്ചു വ​രു​ന്ന​തി​നി​ട​യി​ൽ ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ടു വ​ഞ്ചി​യി​ൽ നി​ന്ന് തെ​റി​ച്ചു വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ത​ളി​ക്കു​ളം സ്നേ​ഹ​തീ​രം ഇ​ഷ്ത്താ​ക്കി​രി ആ​ണ്ടി മ​ക​ൻ ശി​വ​ന്‍റെ (55) മൃ​ത​ദേ​ഹ​മാ​ണ് മു​ന​ക്ക​ക്ക​ട​വ് തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ത​ളി​ക്കു​ളം സ്വ​ദേ​ശി ന​ന്ദു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗു​രു​വാ​യൂ​ര​പ്പ​ൻ വ​ഞ്ചി​യി​ൽ നി​ന്നാ​ണ് ക​ട​ലി​ൽ വീ​ണ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ക​ട​പ്പു​റം അ​ഴി​മു​ഖ​ത്ത് ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട വ​ഞ്ചി​യി​ൽ നി​ന്ന് ശി​വ​ൻ ക​ട​ലി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. സ​ഹ​തൊ​ഴി​ലാ​ളി​ക​ൾ ക​യ​ർ എ​റി​ഞ്ഞു കൊ​ടു​ത്തു​വെ​ങ്കി​ലും ശി​വ​ൻ താ​ഴ്ന്നു​പോ​യി. തീ​ര​ദേ​ശ പോ​ലീ​സ്, ഫി​ഷ​റീ​സ് ബോ​ട്ട്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ ഉ​ട​നെ തെ​ര​ച്ചി​ലി​ന് ഇ​റ​ങ്ങി. രാ​ത്രി​യി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും തെ​ര​ച്ചി​ലി​ന് ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് മൃ​ത​ദേ​ഹം ചേ​റ്റു​വ പു​ഴ​യി​ൽ ക​ണ്ട​ത്. പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: സു​ജാ​ത. മ​ക്ക​ൾ: അ​ശ്വ​തി, അ​ശ്വ​നി, അ​ക്ഷ​യ. മ​രു​മ​ക്ക​ൾ: നി​തി​ൻ, മി​ഥു​ൻ.

Latest News

Corehub Up